തിരുവനന്തപുരം : കോവിഡ്​ ബാധയുടെ പശ്ചാത്തലത്തില്‍ കേരള പി.എസ്​.സി റാങ്ക്​ പട്ടികകളുടെ കാലാവധി നീട്ടി. മാര്‍ച്ച്‌​ 20നും ജൂണ്‍ 18 നും ഇടയില്‍ കാലാവധി അവസാനിക്കുന്ന റാങ്ക്​ പട്ടികകളുടെ കാലാവധിയാണ്​ മൂന്നു മാസത്തേക്ക്​ നീട്ടിയത്​.

കാലാവധി നീട്ടണമെന്ന ആവശ്യം സര്‍ക്കാര്‍ നേരത്തേ പി.എസ്​.സിയെ അറിയിച്ചിരുന്നു.