രാജ്യത്തു കോവിഡ് മരണം 14,000 കടന്നു. ഒരു ദിവസത്തിനിടെ 312 പേര്‍ മരിച്ചതോടെ ആകെ മരണം 14,011ആയി.
രാജ്യത്തു ഒരാഴ്ചക്കിടെ 2108 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലും, ദില്ലിയിലും മരണസഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 14,993 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുയും ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4,40,215 ആയി.,78,014 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,48,190 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,35,796 ആയി.6283 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ദില്ലിയില്‍ 62,655 പേര്‍ക്ക് വൈറസ് കണ്ടെത്തി. 2233 പേര്‍ മരിച്ചു.
27,825 രോഗബാധിതരുള്ള ഗുജറാത്തില്‍ 1684 പേര്‍ മരിച്ചു. 2710 പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ തമിഴ്നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം 62,087 ആയി. ബാംഗ്ലൂരില്‍ ദിവസേന 7000 കോവിഡ് പരിശോധനകള്‍ നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമം തുടങ്ങി.