സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവർത്തി ദിനം അഞ്ചു ദിവസമാക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ. വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താനും പ്രവർത്തി സമയം 9.30 മുതൽ 5.30 വരെ ആകണമെന്നും 11 -ാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ. എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്മാനെ നിയമിക്കണമെന്നും ശുപാര്‍ശയില്‍. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.
അതേസമയം,പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 ആക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്ക് ഇന്നലെ കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എസ് സി , എസ്ടി , ഒ ബി സി സംവരണത്തില്‍ 20 ശതമാനം സാമ്പത്തിക സംവരണം വേണം. സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂര്‍ണ പെന്‍ഷന്‍ നല്‍കണമെന്നും ശുപാര്‍ശയുണ്ട്.